GENERAL JOB VACANCY IN KERALA 2023



GENERAL JOB VACANCY IN KERALA 2023




ജനറല്‍ ആശുപത്രിയില്‍ നിരവധി ജോലി ഒഴിവുകൾ

✅️ കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയില്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍




താൽക്കാലിക നിയമനം നടത്തുന്നു.




☮️പെര്‍ഫ്യൂഷനിസ്റ്റ്

യോഗ്യത ബി.എസ്.സി പെര്‍ഫ്യൂഷനിസ്റ്റ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.





☮️ സ്റ്റാഫ് നഴ്സ് (സി.ടി.വി.എസ് അറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്

യോഗ്യത ബി.എസ്.സി നഴ്സിംഗ്, ജി.എന്‍.എം വിത്ത് സിടിവിയിൽ മൂന്ന് വർഷത്തെ പരിചയവും സാധുവായ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.





☮️ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

യോഗ്യത എം.എ സൈക്കോളജി, എം.എസ്.സി സൈക്കോളജി, എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, റീഹാബിലിറ്റേഷന്‍ വിത്ത് റീഹാബിലിറ്റേഷന്‍ കൗൺസില്‍ ഓഫ് ഇന്ത്യ (ആര്‍.സി.ഐ). പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.




താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ജനുവരി 12-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് പെര്‍ഫ്യൂഷനിസ്റ്റ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.






✅️ പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം

പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍ വിവിധ തസ്തികളിലേക്ക് ജോലി ഒഴിവുകൾ താല്പര്യം ഉള്ളവർ താഴെ ജോലി ഒഴിവുകൾ വായിക്കുക, ജോലി നേടാൻ അപേക്ഷിക്കുക.




1.ക്ലാര്‍ക്ക്,




2.കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (സി.എ) ഗ്രേഡ്-രണ്ട്,




3.ടൈപ്പിസ്റ്റ്




4.ഓഫീസ് അറ്റന്‍ഡര്‍




എന്നി തസ്തികകളില്‍ ഡെപ്യുട്ടേഷനില്‍ നിയമനം. ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വികസന വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ജീവനക്കാര്‍ സ്ഥാപനമേധാവി മുഖേന നിയമാനുസൃതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ gmcpkd.cedn@kerala.gov.in ലും 0491-2974125, 2951010 ലും ലഭിക്കും.




✅️ തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്‌സ്മാൻ (പ്ലബിങ് / ഹൈഡ്രോളിക്‌സ്) തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പ്ലംബിങ് അല്ലെങ്കിൽ ഹൈഡ്രോളിക്‌സ് ട്രേഡുകളിൽ എൻ.റ്റി.സി / റ്റി.എച്ച്.എസ്.എൽ.സി / വി.എച്ച്.എസ്.ഇ / കെ.ജി.സി.ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 13 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cpt.ac.in , 0471 2360391

Post a Comment

Previous Post Next Post