Direct Govt Vacancies can be applied without provisional and non-temporary exam

താല്കാലികവും അല്ലാത്തതുമായ പരീക്ഷ ഇല്ലാതെ നേരിട്ടുള്ള ഗവണ്മെന്റ് ഒഴിവുകൾക്ക് അപേക്ഷിക്കാം
സോഷ്യല്‍ വര്‍ക്കര്‍ നിയമനംതവനൂര്‍ വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതി നടത്തിപ്പിനായി സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ വിവരങ്ങള്‍ അടങ്ങിയ സി.വി sihmalappuram@hlfppt.org, hr.kerala@hlfppt.org, govoahtvnr@gmail.com എന്നീ ഇ മെയില്‍ വിലാസങ്ങളിലേക്ക് 2022 ഡിസംബര്‍ 16 ന് മുമ്പ് അയക്കണം. ഫോണ്‍: 0471 234 0585.


ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ഒഴിവ്തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ നിയന്ത്രണത്തിലുളള ചാവക്കാട് ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ കരാറടിസ്ഥാനത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ കം വാർഡൻ കം ട്യൂട്ടർ തസ്തികയിൽ നിയമിക്കും. 2022 ഡിസംബർ 16ന് രാവിലെ 11ന് ചാവക്കാട് പുത്തൻകടപ്പുറം റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് കൂടിക്കാഴ്ച നടത്തും. യോഗ്യത: ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം. മേൽ ബിരുദധാരികളുടെ അഭാവത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം എടുത്തിട്ടുള്ള ബിരുദധാരികളെ പരിഗണിക്കും. മുൻപരിചയം അഭിലഷണീയം. അപേക്ഷകർ വെളളക്കടലാസിൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ജോലിയിലുളള മുൻപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡാറ്റ, യോഗ്യതാ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തിച്ചേരണം. ഫോൺ: 8089786684, 9656733066, 0487 2501965.
നിയോഗ് ജോബ് ഫെയര്‍ 17 ന്സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ രാഹുല്‍ ഗാന്ധി എം.പി തിരഞ്ഞെടുത്ത പോരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ‘നിയോഗ്’ എന്ന പേരില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ ലീപ്പുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഐ.സി.ടി അക്കാദമി സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ 2022 ഡിസംബര്‍ 17 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ ചെറുകോടുള്ള പോരൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. എഞ്ചിനീയറിങ്, ഐ.ടി ബാങ്കിംഗ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കല്‍, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലുള്ള 1500 ഓളം ഒഴിവുകളില്‍ തൊഴില്‍ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴില്‍ നേടാം. പ്ലസ്ടുവും അതിനു മുകളിലും അടിസ്ഥാന യോഗ്യതയുള്ള, 18 വയസ്സ് പൂര്‍ത്തിയാക്കിയ ജില്ലക്കകത്തുനിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 16 നകം www.jobfair.plus/porur എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7593852229.സ്റ്റെനോഗ്രാഫർ ഒഴിവ്കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, ആഡ്വൈസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡി.റ്റി.പി. പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പരസ്യതീയതി മുതൽ പതിനഞ്ചു ദിവസത്തിനകം ദി ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, പാടം റോഡ്, എളമക്കര. പി.ഒ, എറണാകുളം, കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484-2537411.


ബയോമെഡിക്കൽ എൻജിനിയറിങ് ലക്ചറർഐ.എച്ച്.ആർ.ഡി-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തും. ഒന്നാം ക്ലാസ് ബി.ടെക് ബിരുദം ആണ് യോഗ്യത. അപേക്ഷകൾ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ൽ 19നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.


സീനിയര്‍ അക്കൗണ്ടന്റ് നിയമനംആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ ജില്ല പദ്ധതി നിര്‍വഹണ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. പൊതുമരാമത്ത്/ജലവിഭവ/ഹാര്‍ബര്‍ എന്‍ജിനീയറിംഗ്/തദ്ദേശ സ്വയംഭരണ/ വനം വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികകളില്‍ നിന്നോ വിരമിച്ച 60 വയസിന് താഴെയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ 2022 ജനുവരി 10-ന് വൈകിട്ട് നാല് മണിക്കകം ബയോഡാറ്റ, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം പദ്ധതി നിര്‍വഹണ യൂണിറ്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ്, ദരിദ്ര ലഘൂകരണ വിഭാഗം, ജില്ല പഞ്ചായത്ത്, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477 2261680ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്തോട്ടടയിലെ കണ്ണൂർ ഗവ. ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം ബി എ/ബി ബി എ/ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടാതെ ഹയർ സെക്കണ്ടറിയിൽ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. 2022 ഡിസംബർ 17ന് ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2835183.ഡെമോൺസ്‌ട്രേറ്റർ നിയമനം
കണ്ണൂർ ഗവ.ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 2022 ഡിസംബർ 20ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിമുഖത്തിന് ഹാജരാകണം

Post a Comment

Previous Post Next Post