Are you getting welfare pensions from the government? Do not delay in submitting these documents



സര്‍ക്കാരില്‍ നിന്നും ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നുണ്ടോ..? ഈ രേഖകള്‍ സമര്‍പ്പിക്കാന്‍ വൈകരുത്




വിധ വിഭാഗങ്ങളിലായി സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷന്‍ ഉപകാരപ്പെടുന്ന നിരവധി ജന വിഭാഗങ്ങളുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ (75 വയസ്), ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം തുടങ്ങിയ ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്.

ഈ പെന്‍ഷന്‍ പദ്ധതികള്‍ വഴി മാസത്തില്‍ ലഭിക്കുന്ന 1,600 രൂപ മരുന്നുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് വലിയ സഹായമാണ് ഈ പെന്‍ഷന്‍ തുക. എന്നാല്‍ വരുന്ന മാസങ്ങളില്‍ പെന്‍ഷന്‍ തുക ലഭിക്കാന്‍ ചില പെന്‍ഷന്‍ വാങ്ങുന്നവര്‍ ചില രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഏതൊക്കെ പെന്‍ഷന്‍കാര്‍ ഏതൊക്കെ രേഖകളാണ് സമര്‍പ്പിക്കേണ്ടതെന്ന് പരിശോധിക്കാം.


👉ഏതൊക്കെ പെന്‍ഷൻ?



ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്), ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം എന്നീ പെന്‍ഷന്‍ വാങ്ങുന്നവര്‍ വരുമാന രേഖ സമര്‍പ്പിക്കേണ്ടതുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളായ വിധവാ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവയുടെ ഗുണഭോക്താളാണെങ്കില്‍ അവിവാഹിതരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം.



👉നിബന്ധനകള്‍



മുകളില്‍ പറഞ്ഞ പെന്‍ഷന്‍ പദ്ധതികളില്‍ 2019 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നവരാണ് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. 2020തിന് ശേഷം പെന്‍ഷന്‍ ലഭിക്കുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. വിധവ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്‍പ്പെട്ട പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കേണ്ടത്. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ സാക്ഷ്യപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറുണ്ട്. 2023 ജനുവരി 1ന് 60 വയസ് കഴിയുന്നവരാണെങ്കില്‍ അവിവാഹിതരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട ആവശ്യമില്ല.

പെൻഷൻ വന്നോ എന്നറിയാൻ ഇതിൽ 👉ക്ലിക്ക് ചെയ്യൂ 


👉എങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കാം



എങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കാം. അവിവാഹിതരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് എവിടെ നിന്നാണെന്ന് നോക്കാം. വില്ലേജ് ഓഫീസറില്‍ നിന്നോ ഏതെങ്കിലും ഗസറ്റഡ് ഓഫീസറില്‍ നിന്നോ പുനര്‍ വിവാഹതരല്ലെന്ന സാക്ഷ്യപത്രം വാങ്ങി തൊട്ടടുത്തുള്ള തദ്ദേശ സ്ഥാപനത്തില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് വില്ലേജ് ഓഫീസില്‍ നിന്നാണ്. ഇതിനായി അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വരുമാനം തെളിയിക്കുന്നതിന് ആവശ്യമായ കരമടച്ച രസീത്, റേഷന്‍ കാര്‍ഡ്, അപേക്ഷ നല്‍കുന്ന വ്യക്തിയുടെ ആധാര്‍, ആക്ടീവ് ആയ മൊബൈല്‍ നമ്ബര്‍ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലെത്തി അപേക്ഷിക്കാം.സമയ പരിധി. 2022 സെപ്റ്റംബര്‍ 1 മുതല്‍ 2023 ഫെബ്രുവരി 28നുള്ളിലാണ് പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും സസ്‌പെന്റ് ചെയ്യും. അവിവാഹിതരാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കാനുളള അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. എത്രയും വേഗത്തില്‍ സാക്ഷപത്രം തയ്യാറാക്കി സ്വന്തം തദ്ദേശ സ്ഥാപനത്തില്‍ ഏല്‍പ്പിക്കുന്നതാണ് ഉചിതം.

എല്ലാ വിധ പെൻഷൻ കുറിച് അറിയാൻ വിഡിയോ കാണു 👇👀



Post a Comment

Previous Post Next Post