വീട് നിർമ്മിക്കാൻ പോവുന്നവർ ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കണം; വീട് നിർമാണം പെർമിറ്റ് ലഭിക്കാൻ പഞ്ചായത്തിൽ നൽകേണ്ട രേഖകൾ എന്തല്ലാം
ഒരു കെട്ടിടം അല്ലെങ്കിൽ വീട് നിർമ്മിക്കുന്നതിന് മുൻപായി തീർച്ചയായും പഞ്ചായത്തിൽ നിന്നും എടുക്കേണ്ട ഒന്നാണ് ബിൽഡിംഗ് പെർമിറ്റ്. ബിൽഡിംഗ് പെർമിറ്റ് എടുക്കാതെ ഭവനനിർമ്മാണം തുടങ്ങിക്കഴിഞ്ഞാൽ ഭാവിയിൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും, എന്നുമാത്രമല്ല വീട്ടിലേക്ക് ആവശ്യമായ കറണ്ട് കണക്ഷൻ പോലും ലഭിക്കാത്ത അവസ്ഥയും വരാറുണ്ട്. എന്നാൽ പഞ്ചായത്തിൽ നിന്നും ഒരു ബിൽഡിംഗ് പെർമിറ്റ് എങ്ങനെ ലഭിക്കും എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതുപോലെ വീടിന്റെ ഓക്യൂപൻസി ചേഞ്ച് ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ എന്തെല്ലാമാണെന്നും കൃത്യമായി മനസ്സിലാക്കാം.
ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണ്?
കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തിന്റെ ആധാരം വീട് വെക്കുന്ന ആളുടെ പേരിലേക്ക് മാറ്റി അതിന്റെ കോപ്പി, വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന പൊസഷൻ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ അവസാനമായി അടച്ച് കര രസീത് കോപ്പി, കൂടാതെ എൻജിനീയർ സൈൻ ചെയ്ത 3 സെറ്റ് ബിൽഡിങ് ഡ്രോയിങ് കോപ്പി എന്നിവ ആവശ്യമാണ് . മൂന്ന് സെറ്റ് ഡ്രോയിങ് ആവശ്യമുള്ളതിൽ പ്ലാൻ, എലിവേഷൻ, സെക്ഷൻ, സൈറ്റ് പ്ലാൻ, സർവീസ് പ്ലാൻ എന്നിവ ഉൾപ്പെടുത്തേണ്ടതാണ്.
സർവീസ് പ്ലാൻ വരയ്ക്കുമ്പോൾ കിണർ, വേസ്റ്റ് പിറ്റിൽ ഉൾപ്പെടുന്ന സെപ്റ്റിക് ടാങ്ക്, ഡ്രൈനേജ് പിറ്റ് എന്നിവ തമ്മിലുള്ള അകലം ഏഴര മീറ്റർ ആയിരിക്കണം എന്നത് കാണിക്കണം.
സൈറ്റ് പ്ലാൻ വരയ്ക്കുമ്പോൾപ്ലോട്ടിന്റെ നാല് അതിരുകളിൽ വരുന്ന വീടിന്റെ നമ്പറുകൾ, സൈറ്റിനോട് ചേർന്ന് പോസ്റ്റ് ഉണ്ടെങ്കിൽ ഇലക്ട്രിക്കൽ പോസ്റ്റ് നമ്പർ എന്നിവയെല്ലാം കാണിക്കേണ്ടതുണ്ട് .
ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നതിനുവേണ്ടി പഞ്ചായത്തിൽ വേണ്ട ഡോക്യുമെന്റസ് ആണ് മുകളിൽ പറഞ്ഞത്. അതോടൊപ്പം തന്നെ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന ബിൽഡിംഗ് പെർമിറ്റ് അപ്ലിക്കേഷൻ കൂടി ഉൾപ്പെടുത്തണം. ഇവ ഒരു ഫയൽ രൂപത്തിൽ പഞ്ചായത്തിൽ സബ്മിറ്റ് ചെയ്യുമ്പോൾ,ഒരു മാസത്തിനുള്ളിൽ പഞ്ചായത്തിൽ നിന്നും ഓവർസിയർ അല്ലെങ്കിൽ സൈറ്റ് എൻജിനീയർ സ്ഥലം വന്ന് കാണുകയും ഓഫീസ് സംബന്ധമായ കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ ബിൽഡിംഗ് പെർമിറ്റ് നൽകുകയും ചെയ്യുന്നതാണ്.
ഒരു വീടിന്റെ ഒക്യുപെൻസി ചേഞ്ച് ചെയ്യേണ്ട രീതി എങ്ങിനെയാണ്?
അതായത് നിലവിൽ നിങ്ങൾ ഉപയോഗിക്കുന്ന വീട് ഒരു കൊമേഴ്സ്യൽ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നതിനെ യാണ് ഒക്യുപെൻസി ചേഞ്ച് ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ക്ലിനിക് അല്ലെങ്കിൽ, മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി വീട് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് പഞ്ചായത്തിൽ നിന്നും ഓക്യൂപൻസി സർട്ടിഫിക്കറ്റ് വാങ്ങുന്നത്.കൊമർഷ്യൽ പർപ്പസിനു വേണ്ടി വീട് ഉപയോഗിക്കുന്നതിനായി പ്ലാൻ എലിവേഷൻ സെക്ഷൻ, സൈറ്റ് പ്ലാൻ, സർവീസ് പ്ലാൻ എന്നിവയോടൊപ്പം വെള്ളപേപ്പറിൽ എന്തിനുവേണ്ടിയാണ് ഓക്യൂപൻസി അപ്ലൈ ചെയ്യുന്നത് എന്ന് എഴുതി നൽകുക. ഓക്യൂപൻസി ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …