തോൾ വേദന വരാനുള്ള കാരണവും പരിഹാരമാർഗ്ഗങ്ങളും!
സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ കണ്ടുവരുന്ന ഒന്നാണ് തോൾ വേദന. 30 വയസ്സ് കഴിഞ്ഞിട്ടുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മൂന്ന് എല്ലുകളായി കൂടിച്ചേരുന്ന ഭാഗമാണ് തോൾ. അവിടുത്തെ മസിലുകൾക്ക് എന്തെങ്കിലും തകരാർ സംഭവിക്കുമ്പോഴോ നീർക്കെട്ട് ഉണ്ടാകുമ്പോഴോ ആണ് ഇതുപോലെ അസഹ്യമായ വേദന ഉണ്ടാകുന്നത്.
പ്രമേഹരോഗം, തൈറോയ്ഡ് രോഗം, അമിതവണ്ണം എന്നുള്ളവർക്കും ഇതുപോലെ കൂടുതലായി കണ്ടുവരുന്നു. ഇവർ ഇതിനനുസരിച്ച് രോഗം പെട്ടെന്ന് തന്നെ നിയന്ത്രണത്തിൽ ആക്കുവാൻ ശ്രമിക്കണം. കഴുത്തിലെ എല്ല് തെയ്മാനം വഴിയും ഇതുപോലെ തോളിലേക്ക് വേദന അനുഭവപ്പെടുന്നവരും ഉണ്ട്. ചിലർക്ക് ഫോൺ കുറച്ചു നേരം കഴുത്ത് കുനിഞ്ഞിരുന്ന് കാണുമ്പോൾ തന്നെ വേദന ഉണ്ടാകുന്നു. പലർക്കും പല അപകടങ്ങൾ മൂലവും തോൾ വേദന വരാം. ഇന്നത്തെ ചെറുപ്പക്കാരിൽവരെ തോൾ വേദന കണ്ടുവരുന്നു. അമിതമായി കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നവരിലും അതുപോലെ പഠിക്കുന്നവരിലും ഇരിക്കുന്നതിന്റെ അപാകത മൂലം ഇതുപോലെയുള്ള അവസ്ഥ ഉണ്ടാകുന്നു.
ഇതേപോലെ ഏതൊരു രീതിയിൽ ഇരുന്നിട്ടാണ് ഇങ്ങനെ തോൾ വേദന വരുന്നത് എന്ന് കണ്ടുപിടിച്ചതിനുശേഷം അതിനനുസരിച്ച് ഇരിക്കുന്നവശം മാറ്റുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നത് വഴി പൂർണ്ണമായും തോൾ വേദന കുറയ്ക്കാം. ഏത് രോഗം മൂലമാണ് വേദന വരുന്നത് എന്ന് ടെസ്റ്റ് ചെയ്ത് കണ്ടുപിടിച്ചതിനു ശേഷം അതിനനുസരിച്ചുള്ള മരുന്നുകൾ സ്വീകരിക്കുക. അതോടൊപ്പം ഡോക്ടർമാർ നിർദ്ദേശിക്കുന്ന വ്യായാമങ്ങൾ ചെയ്ത് മാറ്റിയെടുക്കാവുന്നതാണ്. തോൾ വേദന വരുമ്പോൾ സ്വയം മരുന്ന് വാങ്ങി കഴിക്കാതെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുവാൻ ശ്രമിക്കുക. സ്വയം വേദനസംഹാരി വാങ്ങി കഴിക്കുന്നത് വഴി മറ്റു പാർശ്വഫലങ്ങൾ ഉണ്ടാകുന്നു.
വിഡിയോ കാണുക 👇👀