അയോഡിൻ കുറഞ്ഞാൽ ശരീരത്തിന് വരുന്ന അപകടങ്ങൾ എന്തൊക്കെ എന്ന് നോക്കാം!!
ശരീരത്തിന് ഏറ്റവും ഊർജ്ജമായി വേണ്ട ഒന്നാണ് അയോഡിൻ. ശരീരത്തിൽ അയോഡിൻ കുറഞ്ഞു കഴിഞ്ഞാൽ തൈറോഡിൽ താളപ്പിഴവ് വരുന്നു. ശരീരത്തിലേക്ക് ശരിയായ രീതിയിൽ അയോഡിൻ എത്തിയില്ലെങ്കിൽ ശരീരത്തിന്റെ പ്രവർത്തനത്തെ മുഴുവൻ ആയും ഇത് ബാധിക്കുന്നു. ആരോഗ്യം ഉള്ള ഒരു മനുഷ്യന് 90 മുതൽ 150 മൈക്രോ ഗ്രാം വരെ അയോഡിൻ ആവശ്യമാണ്.
കുട്ടികൾക്കും ഗർഭിണികളായ സ്ത്രീകൾക്കും ആണ് അയോഡിന്റെ ഏറ്റവും ആവശ്യകത വരുന്നത്. അയോഡിൻ കുറയുമ്പോൾ ഉള്ള ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. അമിതമായ ക്ഷീണം, എഴുന്നേറ്റു നിൽക്കുവാൻ പോലും ആരോഗ്യക്കുറവ്,തലകറക്കം ഉന്മേഷക്കുറവ് എപ്പോഴും കിടക്കണം എന്ന തോന്നാൽ, ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയുക, ഹൃദയമിടുപ്പിൽ താളപ്പിഴവ്, കഴിക്കുന്ന ഭക്ഷണം ദഹിക്കാത്ത അവസ്ഥ, ചർമ്മത്തിൽ വരുന്ന വ്യത്യാസം, മുടിയുടെ ആരോഗ്യ കുറവ് എന്നിവയെല്ലാം അയ്യോടിൻ കുറവിന്റെ ലക്ഷണങ്ങളാണ്.
ഗർഭാവസ്ഥയിൽ കുഞ്ഞിന് ഏറ്റവും ആവശ്യമായ ഒന്നാണ് ഇത്. കുട്ടിയുടെ തലച്ചോറിന്റെ വളർച്ചയ്ക്ക് ഇത് അത്യാവശ്യം ആണ്. അയോഡിൻ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് കടൽ മീനുകളിൽ ആണ്. മൂന്നോ നാലോ ചാള മീൻ കഴിക്കുന്നത് വളരെയധികം നല്ലതാണ്. മുട്ട കഴിക്കുന്നത് വളരെയധികം നല്ലതാണ്. പാല്, പാല് ഉൽപ്പന്നങ്ങളിലും ധാരാളം അയോഡിൻ അടങ്ങിയിട്ടുണ്ട്.
അയോഡിൻ കുറവായിരുന്നാൽ പലരും സപ്ലിമെന്റുകൾ എടുക്കാറുണ്ട്. അയോഡിൻ കുറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പോലെ തന്നെയാണ് ഇത് കൂടുമ്പോൾ ശരീരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഭക്ഷണക്രമങ്ങളിലൂടെ ധാരാളം അയോടിൻ ശരീരത്തിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം സപ്ലിമെന്റുകൾ, അതുപോലെതന്നെ ഡയറ്റുകൾ എടുക്കുക. സപ്ലിമെന്റുകൾ എടുക്കുന്നതിനേക്കാൾ ഏറ്റവും കൂടുതൽ നല്ലത് ഡയറ്റുകളിൽ ഉൾപ്പെടുത്തുക എന്നതാണ് ഏറ്റവും ഉത്തമം.
വിഡിയോ കാണുക 👀👇
വിഡിയോ കാണുക 👀👇