യൂറിക് ആസിഡ് കുറയ്ക്കാനായി ഒരു ഒറ്റമൂലി പരിചയപ്പെടാം!!
യൂറിക്കാസിഡ് കുറയാനായി ഒരു ഒറ്റമൂലി പരിചയപ്പെടാം. ശരീരത്തിൽ ഏറ്റവും കൂടുതൽ യൂറിക് ആസിഡ് ഉയർത്തുന്നത് റെഡ് മീറ്റ് ആണ്. ബീഫ്, മട്ടൻ, പോർക്ക്, താറാവ് ഇറച്ചി എന്നിവയിൽ ധാരാളം ഇവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയുടെ അവയവങ്ങൾ കഴിക്കുന്നതും ഞണ്ട്, ചിപ്പി, കക്ക എന്നിവ കഴിക്കുന്നതും യൂറിക്കാസിഡ് വർദ്ധിക്കുവാൻ കാരണമാകുന്നു.
ആൽക്കഹോൾ കണ്ടന്റ് അടങ്ങിയിട്ടുള്ള ഏതു പാനീയവും ഇവ കൂടാൻ കാരണം ആകുന്നു. നാരുകൾ അടങ്ങാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയും യൂറിക്കാസിഡ് കൂടുന്നു. അമിതവണ്ണം ഉള്ളവരിൽ ഇത് കൂടുതലായി കണ്ടുവരുന്നു. മാത്രമല്ല പ്രമേഹ രോഗികളിലും ഇത് കൂടുതലാണ്. അമിതമായി ടെൻഷൻ ഉള്ളവർക്കും ഇത് കണ്ടുവരുന്നു. ചിലയിനം ഭക്ഷണങ്ങളിൽ അലർജി വരുന്നവർക്കും ഇത് കണ്ടുവരുന്നു. ഈസ്റ്റ് ചേർത്ത് കഴിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയും യൂറിക് ആസിഡ് കൂടുതലായി വരുന്നു.
യൂറിക്കാസിഡ് കൂടുന്നത് വഴി കിഡ്നിയിൽ കല്ലുണ്ടാകാൻ സാധ്യത ഉണ്ട്. ഹാർട്ട് അറ്റാക്ക് വരുവാൻ കാരണമാകുന്നു. ഇത് കുറക്കാനായി ദിവസവും നല്ലതുപോലെ വ്യായാമം ചെയ്യുക. യൂറിക്കാസിഡ് കൂട്ടുവാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഒരു കഷണം പച്ചമഞ്ഞൾ എടുക്കുക, ഒരു പച്ചക്കുരുമുളക്, ചെറിയ കഷണം ഇഞ്ചി, ഒരു കഷണം കറുകപ്പട്ട. ഇവയെല്ലാം നല്ലതുപോലെ ചതച്ചെടുത്ത് മൂന്നു ഗ്ലാസ് വെള്ളത്തിൽ നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. മൂന്നു ഗ്ലാസ് വെള്ളം എന്നത് രണ്ടു ഗ്ലാസ് ആക്കി വറ്റിച്ചെടുക്കുക. രാവിലെ 11 മണിക്ക് വൈകുന്നേരം 4 മണിക്ക് ഇത് കുടിക്കുക. രണ്ടാഴ്ച ഇത് കുടിക്കുക. പൈനാപ്പിൾ, നെല്ലിക്ക,സ്ട്രോബറി എന്നിവ നല്ലതുപോലെ കഴിക്കുക.
വിഡിയോ കാണാം👀👇