mgid.com, 775250, DIRECT, d4c29acad76ce94f Kerala Tourism Eco Lodge Recruitment 2022 – Apply Offline

Kerala Tourism Eco Lodge Recruitment 2022 – Apply Offline

ടൂറിസം എക്കോ ലോഡ്ജിൽ ഒഴിവുകൾ




കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് എക്കോ ലോഡ്ജ് പദ്ധതിയിലേക്ക് നിയമനങ്ങൾ നടത്തുന്നതായി ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയിച്ചിട്ടുണ്ട് (Kerala Tourism Eco Lodge Recruitment 2022) .

വെയ്റ്റേഴ്സ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കിച്ചൻ മാറ്റി, കുക്ക് തസ്തികകളിലാണ് ഒഴിവുകളുള്ളത്. 2022 ഡിസംബർ 8 ആണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി. ഇടുക്കിയിലും പീരുമേട്ടിലും ഉള്ള സ്ഥാപനങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത


വെയിറ്റർ


  • പ്രീ ഡിഗ്രി / 10 + 2 പാസായിരിക്കണം.
  • കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് & ബീവറേജ്സ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം.

അല്ലെങ്കിൽ
  • കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഫുഡ് & ബീവറേജ്സ് സർവീസിൽ ഒരു വർഷ ഡിപ്ലോമ വിജയിച്ചിരിക്കണം .
  • 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ള ആയ ഹോട്ടലുകളിൽ വെയ്റ്റർ / ബട്ലർ ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം

ഹൗസ് കീപ്പിംഗ് സ്റ്റാഫ്


SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത

കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം

അല്ലെങ്കിൽ

  • കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം .
  • 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം

കിച്ചൻ മാറ്റി


  • SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്
  • 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക് അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം .

കുക്ക്


  • SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നോ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ
  • ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്ന് കുക്കറി ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ
  • 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക് അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും ചുവടെ നൽകിയിട്ടുണ്ട്.

Download form 👇
Previous Post Next Post

M GID HEADER

M GID SAMART CODE