അത്ഭുതഗുണകളുടെ ഫലമാണ് നെല്ലിക്ക;ദിവസവും നെല്ലിക്ക കഴിക്കുന്നത് വഴി ശരീരത്തിൽ ലഭിക്കുന്ന ഗുണങ്ങൾ അറിയാതെ പോകരുത്.!!
ദിവസവും നെല്ലിക്ക കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. നെല്ലിക്ക കഴിക്കുന്നത് വഴി ആരോഗ്യ ഗുണങ്ങൾ മാത്രമല്ല ചരമ സംരക്ഷണത്തിനും ധാരാളമായി ഗുണങ്ങളുണ്ട്. നാട്ടിൻപുറങ്ങളിൽ സമൃദ്ധമായി ലഭിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആയുർവേദ ചികിത്സയിൽ നെല്ലിക്കയുടെ പ്രാധാന്യം ചെറുതൊന്നുമല്ല.
വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. പോഷകാഹാര കുറവ് കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളെ പരിഹരിക്കാൻ നെല്ലിക്കയ്ക്ക് സാധിക്കും. നെല്ലിക്ക എന്നും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തി കഴിക്കുന്നത് ശരീരത്തിന് സൗന്ദര്യവും ചെറുപ്പവും നൽകുന്നു. നെല്ലിക്ക ജ്യൂസ് ആയി കുടിക്കുന്നത് വഴി അൾസർ എന്ന രോഗത്തെ പൂർണമായി മാറ്റുവാൻ സഹായിക്കുന്നു. കൂടാതെ ദഹന തടസ്സങ്ങളെ പൂർണമായി അകറ്റുവാൻ സാധിക്കുന്നു. എല്ലാ ദിവസവും അരക്കപ്പ് വെള്ളത്തിൽ രണ്ട് സ്പൂൺ നെല്ലിക്ക ജ്യൂസ് ചേർത്ത് കഴിക്കുന്നത് കാഴ്ചശക്തി വർദ്ധിക്കുവാൻ സഹായിക്കുന്നു.
നെല്ലിക്ക നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുന്നത് കാൻസറിനെ തടയുന്നു. ഇവ രണ്ടും ശരീരത്തിലെ ടോക്സിനുകളെ അകറ്റുന്നു. നെല്ലിക്ക ഉണക്കി പൊടിച്ചതും പഞ്ചസാരയും ചേർത്ത് മൂന്ന് നേരം കഴിക്കുന്നത് ശരീരത്തിലെ അസുഖങ്ങൾ മാറുന്നതാണ്. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുവാൻ ഇതുവഴി സാധിക്കുന്നു. രക്തത്തിലെ ഫ്രീ റാഡിക്കിൾ നീക്കം ചെയ്യുവാൻ നെല്ലിക്ക സഹായിക്കുന്നു. 100 ഗ്രാം നെല്ലിക്കയിൽ 600 ഗ്രാം കാൽസ്യം, അയൺ, ഫോസ്ഫറസ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രകൃതി ദത്തമായ വൈറ്റമിൻ സി ലഭിക്കുന്ന ഒരു ഫലമാണിത്. ഇവ ത്വക്കിനെ സംരക്ഷിക്കുന്നു. നെല്ലിക്ക എന്നും ജ്യൂസ് ആയി കുടിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
വിഡിയോ കാണു👇👀