Ee bakshanagal kazhikunnavarano ningal? Eningil ningalkkum vrikka rogam vannekkam

ഈ ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കും വൃക്ക രോഗം വന്നേക്കാം 


വൃക്ക ആരോഗ്യത്തിനായി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്ന അവയവമാണ് വൃക്ക. പ്രമേഹ രോഗമുള്ളവർക്കും ബിപി കൂടുതലുള്ളവർക്കും പിന്നീട് സാധാരണയായി കേട്ടുവരുന്ന രോഗമാണ് വൃക്ക തകരാറിൽ ആകുന്നത്. പ്രമേഹ രോഗമുള്ളവർക്കും ബിപി ഉള്ളവർക്കും സാധാരണയായി എല്ലാവരും വിശ്വസിച്ചു വരുന്നത് ഇത്തരം ഗുളികകൾ കഴിച്ചിട്ടാണ് വൃക്കരോഗം വരുന്നത് എന്നാണ്.


എന്നാൽ അങ്ങനെയല്ല. വൃക്കയെ തകരാറിലാക്കുന്ന ഗുളികകൾ എന്നു പറയുന്നത് വേദനസംഹാരികൾ എന്നിവയാണ്. കഴിയുന്നതും വേദനസംഹാരി ഗുളികകൾ ഒഴിവാക്കുകയാണ് നല്ലത്. ആവശ്യമില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ എടുക്കുന്നതും വൃക്കയ്ക്ക് തകരാർ ഉണ്ടാക്കുന്നു. വൃക്കരോഗം വരാനായി പ്രധാനമായിട്ടുള്ള കാരണം എന്നു പറയുന്നത് ശരീരത്തിലെ ജലാംശം കുറയുന്നതാണ്. വൃക്ക ശരിയായി രീതിയിൽ പ്രവർത്തിക്കാനായി ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം ഒരു വ്യക്തി മൂന്ന് ലിറ്റർ വെള്ളം എങ്കിലും കുടിക്കുവാൻ ആയി പ്രത്യേകം ശ്രദ്ധിക്കുക.


ഭക്ഷണം കാര്യങ്ങളിൽ വൃക്കരോഗം വരാതിരിക്കാനായി എന്തൊക്കെയാണ് കഴിക്കേണ്ടത് നോക്കാം. പ്രധാനമായും കഴിക്കേണ്ടത് പച്ച നിറത്തിലുള്ള ഇലക്കറികളാണ്. അധികം മധുരമില്ലാത്ത പഴങ്ങൾ കഴിക്കുക. നല്ലതുപോലെ വ്യായാമം ചെയ്യുന്നവർ കൂടുതൽ അളവിൽ വെള്ളം കുടിക്കാൻ ശ്രമിക്കുക. ഭക്ഷണങ്ങളിൽ ഉപ്പിന്റെ ഉപയോഗം വളരെയധികം കുറയ്ക്കുക. ബേക്കറി ഉൽപ്പന്നങ്ങൾ മൈദ അടങ്ങിയിട്ടുള്ള സാധനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക. റെഡ് മീറ്റിൽ അടങ്ങുന്ന ഇറച്ചികൾ അതായത് മട്ടൻ, ബീഫ്, പോർക്ക് എന്നിവ ഒഴിവാക്കുക. മീൻ വർഗ്ഗത്തിൽ ആണെങ്കിൽ ചെറിയ മീനുകളാണ് ശരീരത്തിന് നല്ലത്.അണലി എന്ന വർഗ്ഗത്തിൽ പെടുന്ന പാമ്പ് കടിച്ചാൽ അത് പെട്ടെന്ന് തന്നെ വൃക്കയെ ബാധിക്കുന്നു.

വിഡിയോ കാണാം👇



Post a Comment

Previous Post Next Post