സ്റ്റോക്ക് ഇനി വലിയ പ്രശ്നമായി ആരും കാണരുത്.സ്ട്രോക്ക് എങ്ങനെ വരുന്നു ? ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന നാല് ലക്ഷണങ്ങൾ !! ഡോക്ടർ സംസാരിക്കുന്നു..!| Strock disease

 
സ്റ്റോക്ക് ഇനി വലിയ പ്രശ്നമായി ആരും കാണരുത്.സ്ട്രോക്ക് എങ്ങനെ വരുന്നു ? ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന നാല് ലക്ഷണങ്ങൾ !! ഡോക്ടർ സംസാരിക്കുന്നു..!



നമ്മൾ പലപ്പോഴും കാണാറുള്ളതും കേൾക്കുന്നതുമായ ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക്. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം ആണ് തലച്ചോർ. ഒരു മനുഷ്യന്റെ ശരീരത്തിലെ എല്ലാത്തരം ചലനങ്ങളെയും നിയന്ത്രിക്കുന്നത് ഈ തലച്ചോറാണ്. നിരവധി സിഗ്നലുകൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വന്നുപോകുന്ന ഇടമാണിത്. അതിനാൽ തന്നെ എന്തെങ്കിലും തരത്തിലുള്ള ഒരു മാറ്റം നമ്മുടെ ശരീരം മുഴുവനായി ബാധിക്കും.


ഇങ്ങനെ തലച്ചോറിനുള്ളിൽ എന്തെങ്കിലും ക്ഷദം സംഭവിക്കുകയോ രക്തക്കുഴലുകൾ പൊട്ടുകയോ ചെയ്താൽ ഈ അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. പ്രധാനമായും പ്രഷർ കൂടുമ്പോഴാണ് തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യത കൂടുതലുള്ളത്. ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ സ്ട്രോക്ക് ഉണ്ടാകും



സ്ട്രോക്ക് ഉണ്ടാകുന്ന സമയത്ത് ഇത് തിരിച്ചറിയാൻ വളരെയധികം സമയം എടുക്കാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു വ്യക്തിക്ക് സ്റ്റോക്ക് ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കും.


ഇതിൽ ആദ്യം ചെയ്യേണ്ട കാര്യം ആ വ്യക്തിയോട് സംസാരിക്കുക എന്നതാണ്. കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുമ്പോൾ രോഗി കൃത്യമായ മറുപടി ആണ് നൽകുന്നത് എന്ന് ഉറപ്പുവരുത്തുക. രോഗിയുടെ മറുപടി കുഴഞ്ഞു പോകുന്നുണ്ടെങ്കിൽ ഇത് സ്ട്രോക്കിന്റെ ലക്ഷണമാണ്. മറ്റൊരു ലക്ഷണം കൈ ഉയർത്തുന്നതാണ്. മറ്റു കുഴപ്പമൊന്നും കൂടാതെ കൈ ഉയർത്താൻ സാധിക്കും എങ്കിൽ സ്ട്രോക്ക് ഉണ്ടായിട്ടില്ല




മറ്റൊരു കാര്യം സ്ട്രോക്ക് ഉണ്ടാകുന്ന സമയത്ത് ചിലപ്പോൾ ആളുകൾക്ക് മുഖം ഒരു വശത്തേക്ക് കോടി പോയിട്ടുണ്ടെങ്കിൽ ഇത് സ്ട്രോക്കിന്റെ ലക്ഷണമാണ്. സ്ട്രോക്ക് ഉണ്ടാകുന്ന സമയത്ത് ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ കാലതാമസം കൂടാതെ തന്നെ രോഗിയെ ആശുപത്രിയിൽ എത്തിക്കുക എന്നതാണ്. സ്ട്രോക്ക് ഉണ്ടായശേഷം ചികിത്സ തേടുന്നതിന് സമയം വൈകുന്തോറും ഇത് തലച്ചോറിനെ നല്ല രീതിയിൽ ബാധിക്കും.


സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ ഹൈപ്പർ ടെൻഷൻ, ഉയർന്ന കൊളസ്ട്രോൾ, ഡയബറ്റിക്സ്, പുകവലി, വ്യായാമമില്ലാത്ത ജീവിത രീതി എന്നിവയാണ്. സ്റ്റോക്ക് വന്നു കഴിഞ്ഞാൽ ഉടൻ തന്നെ ചികിത്സ തേടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സ്ട്രോക്ക് വന്നു കഴിഞ്ഞ് മേല്പറഞ്ഞ പ്രശ്നങ്ങൾ എന്തെങ്കിലും നേരിട്ടാൽ, പ്രധാനമായും കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടാലോ സംസാരശേഷി നഷ്ടപ്പെട്ടാലോ ഇതിൽ തളരരുത്. മറിച്ച് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയിലൂടെ ഇവയ്ക്ക് പരിഹാരം കാണാൻ സാധിക്കും.



പരമപ്രധാനമായി സ്ട്രോക്ക് വന്ന് വ്യക്തിക്ക് പിന്നീട് ഇത് നേരിടേണ്ടിവരുമ്പോൾ ഇത് ചികിത്സിക്കുന്നതിന് മതിയായ സൗകര്യങ്ങളോടുകൂടിയ ആശുപത്രിയിൽ ചേർക്കുക എന്നത് അത്യാവശ്യമായ കാര്യമാണ്. സ്റ്റോക്ക് ഇനി വലിയ പ്രശ്നമായി ആരും കാണരുത്. മേൽപ്പറഞ്ഞ സാഹചര്യങ്ങൾ ഒഴിവാക്കിക്കൊണ്ട് ഈ രോഗാവസ്ഥയെ ചെറുക്കാവുന്നതാണ്.


വിഡിയോ കാണാം👇




Post a Comment

Previous Post Next Post