പൊട്ടിയ മൺകലം കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ? പൊട്ടിയ മൺകലം ഇനി വെറുതെ കളയരുത്.! ഇങ്ങനെ ചെയ്യൂ.!
തൊഴിലാവസരങ്ങളും അറിവുകളും അറിയാൻ ഗ്രുപ്പിൽ ജോയിൻ ചെയ്യാം: JOIN NOW
വീട്ടിൽ പൊട്ടിയ മൺകലം ഉണ്ടെങ്കിൽ ഇനി വെറുതെ കളയരുത്.ചെടികൾക്ക് നല്ലൊരു വളം തന്നെ ഇതിലൂടെ തയ്യാറാക്കി എടുക്കാം. അതിനായി പൊട്ടിയ മൺകലം എടുക്കുക. അതിലേക്ക് കുറച്ച് കരിയില ഇട്ടു കൊടുക്കുക. കരിയില ഏത് ഇല വേണമെങ്കിലും എടുക്കാവുന്നതാണ്. മൺകലം ഇല്ലെങ്കിൽ പഴയ ബക്കറ്റോ, പഴയ ചെടിച്ചട്ടിയോ, ഗ്രോബാഗോ എടുക്കാവുന്നതാണ്. ഇനി അതിലേക്ക് കിച്ചൻ വേസ്റ്റ് ഇട്ടു കൊടുക്കുക. കലത്തിന്റെ എല്ലാ സൈഡിലേക്കും ആകുന്ന രീതിയിൽ വേണം ഇട്ടുകൊടുക്കുവാൻ. ഇനി അതിനു മുകളിലേക്ക് കുറച്ച് പച്ചില ഇട്ടുകൊടുക്കുക.
പച്ചില ഏത് വേണമെങ്കിലും എടുക്കാവുന്നതാണ്. ഇലകളിൽ അയൺ, കാൽസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചെടികളിൽ പൂക്കൾ പെട്ടെന്ന് തന്നെ ഉണ്ടാകുവാനും നല്ല കളർ കൊടുക്കുവാനും സഹായിക്കുന്നു. അതുപോലെ തന്നെ ധാരാളം നൈട്രജൻ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചെടികളെ നല്ല ആരോഗ്യവും നല്ല വളർച്ചയും കൊടുക്കുന്നു. അതിനുശേഷം അതിനുമുകളിൽ കുറച്ചുകൂടി മണ്ണിട്ട് കൊടുക്കുക. അതിനുമുകളിൽ വീണ്ടും കിച്ചൻ വേസ്റ്റ് ഇട്ടു കൊടുക്കുക, വീണ്ടും പച്ചില ഇട്ടുകൊടുക്കുക. മൂന്ന് നാല് ദിവസം കിച്ചൻ വേസ്റ്റ് എടുത്തു വെച്ചതിനുശേഷം വേണം ഇങ്ങനെ ചെയ്യാൻ. ഇല്ലെങ്കിൽ വേസ്റ്റ് തികയാതെ വരും. അതിനുശേഷം കുറച്ച് പേപ്പർ കഷണങ്ങളാക്കി ഇട്ടുകൊടുക്കുക. വീണ്ടും കുറച്ച് കരിയില ഇട്ടുകൊടുക്കുക. അതിനുമുകളിൽ വീണ്ടും മണ്ണിട്ട് കൊടുക്കുക.
കുറച്ച് പച്ച ചാണകം ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. അതിനുശേഷം വെള്ളം തളിച്ചു കൊടുക്കുക. ഒരു തുണി ഉപയോഗിച്ച് മൂടി കെട്ടുക. മൂന്നുനാലു ദിവസം കൂടുമ്പോൾ ചെറിയ രീതിയിൽ വെള്ളം തളിച്ചു കൊടുക്കാവുന്നതാണ്. 50 ദിവസത്തിനു ശേഷം തുറന്നു നോക്കുമ്പോൾ ശരിക്ക് ഇതൊരു വളമായിട്ടുണ്ടാകും. ഈ വളം ചെടികൾക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
വിഡിയോ കാണാം👇
إرسال تعليق