സെപ്തംബർ 12ലോക റബ്ബർ ദിനം...


2009-ൽ ജർമ്മൻ സ്പെഷ്യാലിറ്റി കെമിക്കൽസ് കമ്പനിയായ ലാൻക്സസ് ആണ് ആദ്യത്തെ "ലോക റബ്ബർ ദിനം" സംഘടിപ്പിച്ചത്. 1909 സെപ്തംബറിൽ, കെമിക്കൽ എഞ്ചിനീയർ ഫ്രിറ്റ്സ് ഹോഫ്മാൻ ആദ്യത്തെ "കൃത്രിമ റബ്ബർ നിർമ്മിക്കുന്നതിനുള്ള രീതി" കണ്ടുപിടിച്ചതിന് പേറ്റന്റ് നേടി. ഈ പേറ്റന്റിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു ദിനത്തിന് തുടക്കമിട്ടത്.

'ഹെവിയ ബ്രസീലിയൻസിസ്' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന റബ്ബർമരം സ്വാഭാവിക റബ്ബറിന്റെ പ്രധാന വാണിജ്യ ഉറവിടമാണ്. ഈ മരത്തിൽ നിന്നും ലഭിക്കുന്ന കറയെ വ്യാവസായിക അടിസ്ഥാനത്തിൽ ആദ്യമായി ഉപയോഗിച്ചത് ഫ്രഞ്ചുകാരാണ്.

പെൻസിൽ മാർക്കുകൾ മായ്ക്കാനുള്ള ഇതിന്റെ കഴിവിൽ നിന്നാണ് റബ്ബർ എന്ന പേരിന്റെ ഉത്ഭവം. തെക്കേ അമേരിക്കയിലെ ആമസോൺ നദീതീര തടങ്ങളാണ് റബ്ബറിന്റെ ജന്മദേശമായി അംഗീകരിച്ചിട്ടുള്ളത്.

1876-ൽ ബ്രസീലിൽ നിന്നും ഇംഗ്ലണ്ടിലേക്ക് റബ്ബർ വിത്തുകൾ കൊണ്ടുവന്നത് സർ ഹെൻട്രിവിക്കാം എന്ന ഗവേഷകനാണ്. പിന്നീട് ഉഷ്ണമേഖലാ പ്രദേശമായ ഏഷ്യയിലേക്കും അയച്ചു.
ഇന്ന് ആഫ്രിക്ക, അമേരിക്ക ഭൂഖണ്ഡങ്ങളിലായി ഇതു വ്യാപിച്ചിരിക്കുന്നു.

വിസ്തൃതിയിൽ ഇൻഡോനേഷ്യയാണെങ്കിലും ഉല്പാദനത്തിൽ തായലൻഡാണ് ഒന്നാമത്.
ഉല്പാദനത്തിലും വിസ്തൃതിയിലും ഇന്ത്യ നാലാമതാണ്.
ഇന്ത്യയിൽ മൊത്തം റബ്ബർ ഉല്പാദനത്തിൽ 98% കേരളവും തമിഴ്നാടുമാണ്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Post a Comment

Previous Post Next Post