മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെയാണ് മഴക്കാല രോഗങ്ങൾ എന്ന് വിളിക്കുന്നത്.
മഴക്കാലത്ത് ഉണ്ടാകുന്ന വെളളം കെട്ടിനിക്കലും കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും മഴക്കാലാരോഗങ്ങൾക്ക് ഒരു പ്രധാന കാരണം ആകുന്നു. ഓടകളിലും അഴുക്കുചാലുകളിലും കെട്ടിനിൽക്കുന്ന വെള്ളം കൊതുക് മുട്ടയിട്ട് പെരുകുന്നതിനും ഇടയാകുന്നു. തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങൾ മഴക്കാല രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
മനുഷ്യരെപ്പോലെ തന്നെ കൊതുക്, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കും മഴക്കാലം ഏറെ ഇഷ്ടമാണ്. ഡെങ്കി, മലേറിയ, സ്‌ക്രബ് ടൈഫസ് തുടങ്ങിയ രോഗങ്ങൾ പകർത്തുന്ന കൊതുകുകളുടെ പ്രജനന കാലം കൂടിയാണ് മഴക്കാലം
Post a Comment