പഞ്ചസാര വെളുത്ത വിഷമാണ് ഇതാ 7 കാരണങ്ങള്‍


നമ്മുടെ നിത്യജീവിതത്തില്‍ പഞ്ചസാരയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തവരാണ് ഏറെപ്പേരും. ചായ തുടങ്ങി പലഹാരങ്ങള്‍ വരെ നമ്മുടെ ഇഷ്‌ടവിഭവങ്ങളുടെ രുചി നിര്‍ണയിക്കുന്നത് പഞ്ചസാരയാണ്.

 എന്നാല്‍ പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. 

പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. ഇതുകൊണ്ടാണ് പഞ്ചസാരയെ നമ്മള്‍ വെളുത്ത വിഷം എന്നു വിളിക്കുന്നത്. നമ്മളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒന്നാണ് പഞ്ചസാര. ഇവിടെയിതാ, പഞ്ചസാര നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന എങ്ങനെയൊക്കെയാണെന്ന് നോക്കാം...

1, പേശികളെ ബാധിക്കും...

പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റിന്റെ അളവ് കൂടാനും അതുവഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും.

2, കോശങ്ങളുടെ പ്രായമേറും...
പഞ്ചസാര അമിതമായാല്‍, തലച്ചോറിലെ ഉള്‍പ്പടെ കോശങ്ങളുടെ പ്രായമേറാനും അത് വേഗം നശിക്കാനും കാരണമാകും.

3, പ്രതിരോധശേഷിയെ തളര്‍ത്തും...
നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കുന്ന എന്‍ഡോര്‍ഫിന്റെ അളവ് കൂടാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.

4, ക്യാന്‍സറിന് കാരണമാകും...
ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഘടകങ്ങളുടെ രൂപീകരണത്തിന് പഞ്ചസാരയുടെ ഉപയോഗം കാരണമാകും. പ്രധാനമായും കുടലിലെ ക്യാന്‍സറിനാണ് പഞ്ചസാരയുടെ അനിയന്ത്രിതമായ ഉപയോഗം വഴിവെക്കുന്നത്.


5, ശരീരകലകളെ ബാധിക്കും...
സ്ഥിരമായുള്ള പഞ്ചസാരയുടെ അമിത ഉപയോഗം ശരീര കലകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

6, ഗര്‍ഭകാല പ്രശ്‌നം...
ഗര്‍ഭകാലത്ത് പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍, ഗര്‍ഭസ്ഥശിശുവിന്റെ പേശീവളര്‍ച്ചയെ സാരമായി ബാധിക്കും. ഇത് പിന്നീടുള്ള അനാരോഗ്യത്തിന് കാരണമാകും.


സ്ഥിരമായി അമിതമായ അളവില്‍ പഞ്ചസാര ഉപയോഗിച്ചാല്‍, രക്തത്തിലെ പ്രധാനപ്പെട്ട രണ്ട് പ്രോട്ടീനുകളായി ആല്‍ബുമിന്‍, ലിപോപ്രോട്ടീന്‍സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ശരീരത്തില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടാന്‍ ഇത് കാരണമായി തീരും.

Post a Comment

Previous Post Next Post